ഡോ. ഇ.കെ. സിമിൽ റഹ്മാനെ സ്കൂൾ ആദരിച്ചു

വേങ്ങര: അമേരിക്കൻ ശാസ്ത്രസംഘടനയായ ഒപ്റ്റിക്കയുടെ ട്രാവലിങ് ലക്ചറർ പദവി ലഭിച്ച കുറ്റൂർ നോർത്ത് കെ.എം.എച്ച്. എസ്സ്. എസ്സിലെ അധ്യാപകനായ ഡോ. ഇ.കെ. സിമിൽ റഹ്മാനെ സ്കൂൾ ആദരിച്ചു. 

പാഠപുസ്തക രചന, ശാസ്ത്രമേളയുടെ സെക്രട്ടറി, ഇൻസ്പയർ അവാർഡ് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എന്നീ നിലകളിലും എൻഐടിയിലെ ഗവേഷകനായും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. കൂടാതെ കേരള സർക്കാരിൻ്റെ YIP 6 പ്രോഗ്രാമിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് 25000 രൂപ ഗ്രാൻ്റ് ലഭിച്ച റിയ ഇ കെ, ഫാത്തിമ റസാന കെ എന്നിവരെയും സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി മൊമെൻ്റോ നൽകി ആദരിച്ചു. 
ഇരുവരും പത്താം ക്ലാസിൽ പഠിക്കുന്നു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക എസ്.ഗീത, ബി ലിജിൻ, ജി ഗ്ലോറി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}