ജനപക്ഷ രാഷ്ട്രീയം ഉയർത്തി പഞ്ചായത്ത് ഇലക്ഷനെ നേരിടും -വെൽഫെയർ പാർട്ടി

വേങ്ങര: വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനപക്ഷ രാഷ്ട്രീയമുയർത്തി ജനക്ഷേമ വാർഡുകൾ സൃഷ്ടിക്കാൻ വെൽഫെയർ പാർട്ടി ശ്രമിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ഇലക്ഷൻ കൺവീനറുമായ നാസർ കീഴ്പറമ്പ് വ്യക്തമാക്കി. ഒതുക്കുങ്ങൽ പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എല്ലാ നിർണ്ണായക വാർഡുകളിലും മത്സരിക്കുവാൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് പി.പി. കുഞ്ഞാലി , പഞ്ചായത്ത് സെക്രട്ടറി എം.പി അസൈൻ, ഇലക്ഷൻ കൺവീനർ കെ.പി. അബ്ദുൽ ബാസിത്, വി.കെ. ജലീൽ, എം.കുഞ്ഞാലി , ഇ.അബ്ദുറഹ്മാൻ, ഹനീഫ വടക്കേതിൽ, ടി.കെ.സുബൈർ, ടി. അബ്ദുറഹ്മാൻ, കെ.വി. മമ്മു, ടി. അബ്ദുസ്സലാം, ഇബ്രാഹിം ഇല്ലിക്കൽ, മുഹമ്മദ് കുട്ടി, ടി.റസിയ ടീച്ചർ, ടി.മുബീന, എ.എം. റസിയ,ടി. അസ് ലം, ശബീറലി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}