കുന്നുംപുറം: നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിലിടം നേടിയ പൊതു പ്രവർത്തകനായിരുന്നു ഇ കെ സമദ് ഹാജിയെന്നും അദ്ദേഹത്തിൻ്റെ പൊതുജീവിതം സമൂഹത്തിനെന്നും മാതൃകയാണെന്നും അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. നാഷണൽ ലീഗ് സംസ്ഥാന കൗൺസിലറും നാഷണൽ പ്രവാസി ലീഗ് മുൻ ജില്ലാ പ്രസിഡണ്ടുമായിരുന്ന ഇ കെ സമദ് ഹാജിയുടെ അനുസ്മരണാർത്ഥം നാഷണൽ ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
കുന്നുംപുറം ദാറു ശിഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെകെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടി നേതാക്കളായ കെപിഎ മജീദ് (കോൺഗ്രസ്സ്), കെടി അലവി കുട്ടി (സിപിഐഎം), കോതേരി മൊയ്തീൻകുട്ടി, നഈം ചേറൂർ, കെവി ബാലസുബ്രഹ്മണ്യൻ, സബാഹ് കുണ്ടുപുഴക്കൽ, കെപി ഇസ്മായിൽ, ഹനീഫ കുറ്റൂർ, ഷാഹുൽ ഹമീദ് തറയിൽ, എപി ബാവ കുന്നുംപുറം, കെടിഎ സമദ്, ചെമ്പൻ ശിഹാബ്, എംകെ റസാഖ്, കെഎ ലത്തീഫ്, ഇകെ അലിമൊയ്തീൻ, സാലിഹ് മേടപ്പിൽ, ഖാലിദ് മഞ്ചേരി, മൊയ്തീൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
പികെഎസ് മുജീബ് ഹസ്സൻ സ്വാഗതവും പിപി മൊയ്തീൻ നന്ദിയും പറഞ്ഞു.