വേങ്ങരയിൽ വെൽഫെയർ പാർട്ടി നേതൃസംഗമം നടത്തി

വേങ്ങര: പഞ്ചായത്ത്‌ വെൽഫയർ പാർട്ടിയുടെ നേതൃ സംഗമം വേങ്ങര മണ്ഡലം ഓഫീസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ആരിഫ് ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്തിലെ ആകെയുള്ള ഇരുപതിനാല് വാർഡുകളിൽ, പതിനെട്ടു വാർഡുകളിലും ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മറ്റികൾ രൂപീകരിച്ചു. സാധ്യമായ ഇടങ്ങളിൽ മറ്റു പാർട്ടികളുമായി നീക്കുപോക്ക് നടത്തുകയോ വേണ്ടി വന്നാൽ ഒറ്റക്കു മത്സരിക്കാനോ കമ്മിറ്റി തീരുമാനമെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ് വിഷയവതരണം നടത്തി. 
അലവി എം. പി, പരീക്കുട്ടി, ഫസൽ പി. പി, നസീമ ടി. പി, സബ്ന ഗഫൂർ, ശിഹാബ് സി, ഖുബൈബ് എം, ഹംസ എം. പി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ സമാപന പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷം വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം റഹീം ബാവ സ്വാഗതവും സെക്രട്ടറി കുട്ടി മോൻ ചാലിൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}