വലിയോറ മീലാദ് വിളംബര റാലി സമാപിച്ചു

വലിയോറ: തിരുവസന്തം 1500 എന്ന പ്രമേയത്തിൽ വലിയോറ ഏരിയ മീലാദ് വിളംബര റാലി പ്രൗഡമായി സമാപിച്ചു. വൈകുന്നേരം 4.30-ന് വലിയോറ മുണ്ടക്കപ്പറമ്പ് നിന്നാരംഭിച്ച മീലാദ് റാലിയിൽ വലിയോറയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേർ അണിനിരന്നു. 

സയ്യിദ് സാലിം തങ്ങൾ, സയ്യിദ് മൻസൂർ തങ്ങൾ, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, അബ്ദുറഹ്മാൻ മുസ്‌ലിയാർ  അടക്കാപുര, കുഞ്ഞി മുഹമ്മദ്‌ മുസ്‌ലിയാർ മനാട്ടി,
ഉമർ മിസ്ബാഹി ചുള്ളിപ്പറമ്പ്, സിദ്ധീഖ് സഅദി പരപ്പിൽപാറ, അബ്ദുള്ള അഹ്സനി പുത്തനങ്ങാടി, ജാഫർ സഖാഫി മുണ്ടക്കപ്പറമ്പ്
മജീദ് പാലശേരി, മുജീബ് സോഷ്യൽ, നൗഷാദ് ചുള്ളിപ്പറമ്പ്, യൂസുഫ് പാലശ്ശേരി, ഖാലിദ് ഹാജി കാളിക്കടവ് നേതൃത്വം നൽകി.

കാളിക്കടവ് നടന്ന സമാപന സംഗമത്തിൽ യൂസുഫ് സഖാഫി കുറ്റാളൂർ സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സാലിം തങ്ങൾ, സൈദലവി മനാട്ടി, ശാഹുൽ ഹമീദ് ചിനക്കൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}