'നിറപ്പൊലിമ' ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പ് നടത്തി

പെരുവള്ളൂർ: ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘക്കൃഷി ഗ്രൂപ്പ് നടത്തിയ ‘നിറപ്പൊലിമ’ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം ഉദ്ഘാടനംചെയ്തു. ഓണത്തിനു പൂക്കളം ഒരുക്കുന്നതിന് 13-ാംവാർഡ് മാത്തഞ്ചേരിമാട് ഐശ്വര്യ, ജ്യോതി എന്നീ സംഘക്കൃഷി ഗ്രൂപ്പുകളാണ് കൃഷിയൊരുക്കിയത്. സിഡിഎസ് ചെയർപേഴ്‌സൺ ജിജാഭായ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ഫൗസിയ സിസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ, സ്ഥിരംസമിതി അധ്യക്ഷരായ ഹംസഹാജി, യു.പി. മുഹമ്മദ്, അംഗങ്ങളായ തസ്‍ലീന സലാം, താഹിറ, സിഡിഎസ് അംഗങ്ങളായ സി.പി. ആയിഷ, എ.പി. കദീജ, പങ്കജവല്ലി, നസീറ, പെരുവള്ളൂർ കൃഷി ഓഫീസർ ജേക്കബ് ജോർജ്, സി.ആർ. ജീവ, പി, ശബിന എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}