എസ് എച്ച് ഒ സംഗീത് പുനത്തിലിനെ കെ.എച്ച്.ആർ.എ കോട്ടക്കൽ യൂണിറ്റ് ആദരിച്ചു

കോട്ടക്കൽ: സ്തുത്യർഹ സേവനത്തിന് ആഗസ്റ്റ് 15 ന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കോട്ടക്കൽ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സംഗീത് പുനത്തിലിനെ ഹോട്ടൽ ആൻഡ് റസ്റ്റോന്റ് അസോസിയേഷൻ കോട്ടക്കൽ യൂണിറ്റ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. 

ചടങ്ങിൽ കെ.എച്ച്.ആർ.എ യൂണിറ്റ് പ്രസിഡൻ്റ് അൽഫറൂജ് മുജീബ്, സെക്രട്ടറി കാരവൻസ് മാനു, വർക്കിംഗ് പ്രസിഡൻ്റ് മുജീബ് സദ്യ, വൈസ് പ്രസിഡൻ്റമാരായ അപ്സര മുഹമ്മദ്‌, സൽക്കാര സമീർ, ജില്ല ജോയിന്റ് സെക്രട്ടറി ഓയാസിസ് മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}