വേങ്ങര: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ എന്ന സന്ദേശവുമായി വരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാക്കടപ്പുറായ ശ്രീ കരിങ്കാളി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മുട്ടും പുറം തോന്നിയിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ സമാപിക്കുന്ന മഹാശോഭായാത്രയുടെ നോട്ടീസ് പ്രകാശനകർമ്മം ചാത്തൻ മാസ്റ്റർ സ്വാഗത സംഘം അധ്യക്ഷൻ പാറാട്ട് സന്തോഷിന് നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ സ്വാഗത സംഘം രക്ഷാധികാരി രാജൻ തുമ്പയിൽ, സെക്രട്ടറി ഷാജു കെ പി, വൈസ് പ്രസിഡന്റ് ഷാജി കെ പി, ആഘോഷ പ്രമുഖ് അഭിലാഷ് കെ.പി, വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.