മലപ്പുറം: മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നേതാവും മുസ്‌ലിംലീഗ് അമരക്കാരനുമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ പതിനാറാം ഓർമ്മദിനത്തിൽ നേതാക്കളും പ്രവർത്തകരും പാണക്കാട്ടെ മഖ്ബറയിൽ ഒത്തുചേർന്നു.
വെള്ളിയാഴ്ച രാവിലെ എട്ടിന് മക്ബറയിലെത്തി പ്രത്യേക പ്രാർത്ഥന നടത്തി. ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വംനൽകി.
ജില്ലാപ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ പി. ഉബൈദുല്ല, അഡ്വ. യു.എ. ലത്തീഫ്, പി.കെ. ബഷീർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ്, ടി.പി. അഷ്‌റഫലി, അഹമ്മദ് സാജു തുടങ്ങിയവരും പങ്കെടുത്തു.