ആശ്വാസ് പദ്ധതിക്ക് തുടക്കമിട്ട് സ്‌കൗട്ട്സ്‌ ആൻഡ് ഗൈഡ്സ്‌ വിദ്യാർഥികൾ

കോട്ടയ്ക്കൽ: എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലെ സ്‌കൗട്ട്സ്‌ ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ലോക സ്‌കൗട്ട്സ്‌ ആൻഡ് സ്‌കാർഫ് ദിനത്തിന്റെ ഭാഗമായി ആശ്വാസ്-25 പദ്ധതിക്ക് തുടക്കം കുറിച്ചു. സ്‌കൂളിന്റെ സമീപപ്രദേശത്തും രക്ഷിതാക്കൾക്കിടയിലുമുള്ള കിടപ്പുരോഗികൾക്ക് സൗജന്യമായി ഡയപ്പറുകൾ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി. ഡയപ്പർ ബാങ്കിലേക്ക് വേണ്ട ഡയപ്പറുകൾ കുട്ടികളും അധ്യാപകരുമാണ് എത്തിച്ചത്. പ്രഥമാധ്യാപകൻ ഡോ. പ്രമോദ് വാഴങ്കര ഉദ്ഘാടനം നിർവഹിച്ചു. സകൗട്ട്, ഗൈഡ് വേങ്ങര എൽഎ സെക്രട്ടറി ബഷീർ മുഖ്യാതിഥിയായി. കെ. അൻവർ അധ്യക്ഷത വഹിച്ചു. ടി. അബ്ദുൽ ഗഫൂർ, കെ.പി. നാസർ, അമീൻ അഹമ്മദ്, മുംതാസ് കാലൊടി, ഷീബ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കാർഫ് ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ അധ്യാപകരെ സ്‌കാർഫ് അണിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}