എ ആർ നഗർ: കേരളത്തിലെ വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എ ആർ നഗർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഇന്റർ സെക്ടർ മീറ്റിംഗ്, ആർ ആർ ടി രൂപീകരണം, ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. വൈസ് പ്രസിഡന്റ് ശൈലജ പുനത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ഫൗസിയ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ സ്വാഗതവും ആർബിഎസ്കെ സിസ്റ്റർ സിജി നന്ദിയും അറിയിച്ചു. പരിപാടിയിൽ സ്കൂൾ അധ്യാപകർ,അംഗൻവാടി ടീച്ചേഴ്സ്, കുടുംബശ്രീ അംഗങ്ങൾ ആശാവർക്കർമാർ, പഞ്ചായത്ത് മെമ്പർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അമീബിക് മസ്തിഷ്ക ജ്വരം, ഇന്റർ സെക്ടർ മീറ്റിംഗ് നടത്തി
admin