പറപ്പൂർ: “നാളെയുടെ ഭാവിക്കായി – ലഹരിക്കെതിരെ” എന്ന മുദ്രാവാക്യത്തിന് കീഴിൽ നടന്ന പരിപാടി കുട്ടികളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്കും കായിക രംഗത്തേക്കും പ്രോത്സാഹിപ്പിക്കുന്നതിലാണ് പ്രധാന ഉദ്ദേശ്യം.
കായികാഭ്യാസം കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും, ടീമ്ബോധവും നിയന്ത്രണവും വളർത്തുന്നതിനും സഹായകമാണെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടി. ലഹരിവസ്തുക്കളുടെ പിടിയിലാകാതെ തലമുറയെ കായിക വിനോദങ്ങളിലൂടെ ആരോഗ്യകരമായ ഭാവിയിലേക്ക് നയിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ക്ലബ് മുന്നോട്ട് വെക്കുന്ന സന്ദേശം.