പുള്ളിശ്ശേരി കുടുംബം വികസനത്തിനായി വിട്ടുനൽകിയ റോഡ് യാഥാർത്ഥ്യമാകുന്നു

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നിന്നും പഞ്ചായത്ത് ആസ്തിയിലേക്ക്  രജിസ്റ്റർ ചെയ്ത നൊട്ടപ്പുറം ചാലിൽ പുള്ളിശ്ശേരി മുഹമ്മദ് സ്മാരക റോഡിന്റെ ആധാരം പുള്ളിശ്ശേരി കുടുംബാംഗങ്ങളായ അബു ,അബ്ദുൽ കരീം , പന്ത്രണ്ടാം വാർഡ് വികസന സമിതി അംഗം താട്ടയിൽ അബ്ദുറഹ്മാൻ എന്നിവർ ചേർന്ന് മാസങ്ങൾക്കു മുമ്പ് പഞ്ചായത്ത് സെക്രട്ടറി ഭാസ്കരന് കൈമാറിയിരുന്നു.

സ്ഥലം എംഎൽഎ പി കെ  കുഞ്ഞാലിക്കുട്ടി 15 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച റോഡിൻറെ  പ്രവർത്തി താമസിയാതെ തുടങ്ങാൻ സാധിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

പ്രദേശത്തെ ഒട്ടനവധി കുടുംബങ്ങളുടെ യാത്ര സൗകര്യങ്ങൾക്ക് വേണ്ടി പഞ്ചായത്ത് അസ്ഥിയിലേക്ക്  ഭൂമി വിട്ടു നൽകിയ പുള്ളിശ്ശേരി കുടുംബാംഗങ്ങൾക്കും ,
അതിനുവേണ്ടി നിതാന്ത പരിശ്രമം നടത്തിയവർഡ് മെമ്പർറും    താട്ടയിൽ അബ്ദുറഹ്മാനും
ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചിലവുകൾക്ക്  സഹകരിച്ച ചാലിൽ, വളപ്പ് നിവാസികൾക്കും പ്രദേശത്തെ ഭൂടമകൾക്കും  പന്ത്രണ്ടാം വാർഡ് വികസന സമിതിയുടെ നന്മയിൽ കുരുത്ത അഭിനന്ദനങ്ങൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}