ഊരകം പഞ്ചായത്ത് തല ബി സ്മാർട്ട് അബാക്കസ് പരീക്ഷ കോട്ടുമല ബ്രൈറ്റ് എക്സ് ഫ്യൂച്ചർ അക്കാദമിയിൽ വിജയകരമായി സംഘടിപ്പിച്ചു. പഞ്ചായത്തിൽ നിന്നുമുള്ള ഏകദേശം 35 വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.
ടാലൻറ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യയിലെ ഏക അബാക്കസ് പരിശീലന സ്ഥാപനം ആയ ബി സ്മാർട്ട് അബാക്കസിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജൂലൈ 1 മുതൽ പരീക്ഷ നടക്കുന്നത്.
പരീക്ഷയുടെ മേൽനോട്ടം ബി സ്മാർട്ട് അബാക്കസ് അധ്യാപിക ബുഷറ, ബ്രൈറ്റ് എക്സ് ഫ്യൂച്ചർ അക്കാദമിയിലെ ഇർഫാന അഹ്സനി, മഅ്ദിൻ അധ്യാപകൻ സക്കീർ സകാഫി എന്നിവരാണ് വഹിച്ചു.
പഞ്ചായത്ത് തല പരീക്ഷയിൽ വിജയിക്കുന്നവർക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരിക്കാനുള്ള അവസരം ലഭിക്കും.
മർക്കസ് മമ്പീതി, ജിഎംഎൽപി കാരത്തോട്, ജിഎംഎൽപി കോട്ടുമല, പി.എം.എസ്. യു.പി. സ്കൂൾ കാരത്തോട്, മഅ്ദിൻ പബ്ലിക് സ്കൂൾ, ആൽബിർ, പീസ് പബ്ലിക് സ്കൂൾ വേങ്ങര, സി.കെ.എം.എൽ.പി. സ്കൂൾ പാണക്കാട് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.