വേങ്ങരയിൽ വൈദ്യുതി മേഖലയിലെ അപകടങ്ങളിൽ സജീവ നടപടി സ്വീകരിച്ചു പ്രത്യേക വാർഡ് തല പരിശോധനാ വിംഗ് രൂപീകരണ ആവശ്യവുമായി ഇ ഡബ്ല്യൂ എസ് സി ഇ എസ് വേങ്ങര യൂണിറ്റ് നിവേദനം നൽകി
വേങ്ങര: വൈദ്യുതി മേഖലയിലെ അനധികൃത വയറിങ് പ്രവർത്തനങ്ങളും, പരിശീലനം ഇല്ലാത്ത സിവിൽ കോൺട്രാക്ടർമാർ നടത്തുന്ന ജോലികളും ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുന്നു. ഈ സാഹചര്യത്തിൽ ഇ ഡബ്ല്യൂ എസ് സി ഇ എസ് വേങ്ങര യൂണിറ്റ് ശക്തമായ നിവേദനം നൽകി.
KSEB AE, ഹസീന ഫസൽ (വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്), വേങ്ങര SUB ഇൻസ്‌പെക്ടർ(SI) എന്നിവർക്കാണ് അപേക്ഷ കൈമാറിയത്.
പൊതുജനങ്ങളുടെ ജീവൻ-സ്വത്ത് സംരക്ഷിക്കാനും, വൈദ്യുതി മേഖലയിലെ അനധികൃത ഇടപെടലുകൾ തടയാനുമായി പ്രത്യേക വാർഡ് തല പരിശോധനാ വിംഗ് രൂപീകരിക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കർശന നടപടി വേണം.” എന്നുംനേതാക്കൾ വ്യക്തമാക്കി.
അപേക്ഷ ഇ ഡബ്ല്യൂ എസ് സി ഇ എസ് സംസ്ഥാന നേതാവ് ആലി വേങ്ങര, വേങ്ങര യൂണിറ്റ് രക്ഷധികാരി വേണു ഗോപാലൻ എ പി, തിരൂരങ്ങാടി ഡിവിഷൻ സെക്രട്ടറി മുകേഷ് കുമാർ പി, വേങ്ങര യൂണിറ്റ് പ്രസിഡന്റ് ഉസ്മാൻ പി വി, ജനറൽ സെക്രട്ടറി മുഹമ്മദ് മസ്ഹൂദ്, ട്രഷറർ സലാം ഇ കെ, ജോ.സെക്രട്ടറി ഇസ്മായിൽ, വൈസ് പ്രസിഡന്റ് ജാബിർ എ കെ,
മുൻ സെക്രട്ടറി ഗഫൂർ എന്നിവർ ചേർന്ന് സമർപ്പിച്ചു.