വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഭൂമിത്ര സേന ക്ലബ്ബും ഐ ഇ ഡി സി സംയുക്തമായി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. റീവീവ് - അപ് സൈക്ലിങ് എന്ന പേരിൽ സംഘടിപ്പിച്ച വർക്ഷോപ്പ് കുട്ടികൾക്ക് ആവേശമായി.
EZED ഫൗണ്ടേഷൻ പ്രതിനിധികൾ മുഹ്സിന അരീക്കൻ, റാഹില പി വസ്ത്ര റീസൈക്ലിങ്ങുമായി ബന്ധപ്പെട്ട ക്ലാസ് അവതരിപ്പിച്ചു. വീടുകളിൽ അനാവശ്യമായി കിടക്കുന്ന പഴയ വസ്ത്രങ്ങൾ പുതിയ ബാഗുകളും മറ്റ് ഉപയോഗ്യമായ വസ്തുക്കളും മാറ്റുന്ന പ്രക്രിയ അവർ കുട്ടികൾക്ക് പരിചയപ്പെടുത്തി.
ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാകയുടെ രൂപത്തിൽ ബാഡ്ജുകൾ ഉണ്ടാക്കി കോളേജ് എൻസിസി കേഡറ്റുകൾക്ക് കൈമാറി. വർക്ക്ഷോപ്പ് കോളേജ് പ്രിൻസിപ്പൽ Prof. Dr. സെയ്തലവി സി നിർവഹിച്ചു. ഐഇഡി സി കോഡിനേറ്റർ നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഭൂമിത്രസേന കോഡിനേറ്റർ മാരായ റാഷിദ ഫർസത്ത്, ഡോ. ഫെബീന നേതൃത്വം നൽകി,
സ്റ്റുഡൻസ് കോഡിനേറ്റർ മാരായ സന്ഹ, സജാദ്, സിനാൻ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.