വേങ്ങര: ജിസാൻ ആര്‍ദ യിൽ ജോലി ചെയ്യുന്ന വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പരേതനായ മൂഴിക്കല്‍ മൊയ്തീൻ എന്നവരുടെ മകൻ അബ്ദുൽ മജീദ് (46 വയസ്സ്) ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ജിസാനിൽ മറവ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾക്ക് മജീദിന്റ സഹോദരൻ സിറാജും കെഎംസിസി വെൽഫെയർ വിങ്ങും രംഗത്തുണ്ട്.