പറപ്പൂർ: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ എൽ പി വായന മത്സരം സ്കൂൾ തലം വിജയികൾക്കുള്ള സി എസ് എസ് ലൈബ്രറി മൊമെന്റോയും അജ്മാൻ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റി സ്പോൺസർ ചെയ്ത വായനാ മത്സര പുസ്തക വിതരണവും നടത്തി.
സി എസ് എസ് ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി വാർഡ് അംഗം ഇകെ സൈദുബിൻ ഉദ്ഘാടനം നിർവഹിച്ചു. എകെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
സിവി സൈനുൽ ആബിദ്, ഡോക്ടർ സൈദലവി, ഇല്യാസ്, എംടി ഫായിസ്, സാനു, എകെ സക്കീർ, സി ആബിദ്, ടി റഷീദ്, എംടി അലി അസ്ക്കർ, കെപി ബാബു രാജ്, പി യൂസുഫ് എന്നിവർ പ്രസംഗിച്ചു.