വലിയോറ: വേങ്ങര ഗ്രാമ പഞ്ചായത്ത് 14-വാർഡും ഭാരതീയ തപാൽ വകുപ്പിന്റെയും സംയുക്താ ഭിമുഖ്യത്തിൽ വലിയോറ പുത്തനങ്ങാടി റുഷ്ദുൽ വിൽദാൻ മദ്രസയിൽ വെച്ച് ആധാർ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർത്ഥികളും മുതിർന്നവരും തുടങ്ങിയ നിരവതി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്, കോട്ടക്കൽ സബ്ഡിവിഷൻ പോസ്റ്റൽ ഇൻസ്പെക്റ്റർ വിഷ്ണു, പറപ്പൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ശ്രീജ പി, പത്തായ കല്ല് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ സൂരജ്, പ്രജിത ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ചാപ്പനങ്ങാടി, എ.ഡി.സ് അജിത കെസി, അസീസ് കൈപ്രൻ, അൻവർ മാട്ടിൽ, സുഹൈയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.