എ ആർ നഗർ : മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷ കുറ്റൂർ നോർത്ത് കെ.എം ഹയർസെക്കൻഡറി സ്കൂളിൽ വാർഡ് മെമ്പർ കെ വി ഉമ്മർ കോയ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. സൈദു അധ്യക്ഷത വഹിച്ചു മത്സരത്തിൽ എൽ പി വിഭാഗത്തിൽ കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂളിലെ യദു ചന്ദ്, ഫാത്തിമ ലിന കെ എം, അഹമ്മദ് റഫാൻ കെ എന്നിവർ വിജയികളായി. യുപി വിഭാഗത്തിൽ കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസിലെ ഷിഫാ നൗറിൻ പി വി, ഫാത്തിമ റൈഷ വി ടി, ഗീതാഞ്ജലി എന്നിവരും വിജയികളായി. ഹെഡ്മിസ്ട്രസ് ഗീത, മാനേജർ കെ പി കുഞ്ഞുട്ടി, കെ. അബ്ദുൽ മജീദ്, കൺവീനർ ശിഹാബ് കുറ്റിയിൽ കെ എം എ ഹമീദ്, എന്നിവർ സംസാരിച്ചു. മത്സരത്തിന് പി റബീഹത്ത്, ഷാഹിന പനക്കൽ, ഷക്കീർ അലി അരീക്കൻ, ഫൗസിയ പുള്ളാട്ട്,കുഞ്ഞറമു പാവുതൊടിക ഖദീജ പുള്ളാട്ട്, എന്നിവർ നേതൃത്വം നൽകി.
കുറ്റൂർ നോർത്ത് കെ.എം ഹയർസെക്കൻഡറി സ്കൂളിൽ മലർവാടി ലിറ്റിൽ സ്കോളർ പരീക്ഷ നടത്തി
admin