വേങ്ങര: മലർവാടി ബാലസംഘം സംഘടിപ്പിച്ച ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷ എടക്കാപറമ്പ് എ. എം. എച്. എം. യു. പി സ്കൂളിൽ പ്രൊഫ. എ. ഹംസ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ എൽ പി വിഭാഗത്തിൽ കെ. ആയിഷ സൻഹ, എ. കെ സൽഫ, ടി. ഫാത്തിമാ സിയാ എന്നീ വിദ്യാർഥികളും, യുപി വിഭാഗത്തിൽ ആരുഷ്. വി, ഷസ. കെ, ഷിബിലി പി. കെ എന്നീ കുട്ടികളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കർഹരായി. വിജയികൾക്ക് കെ. പി സാഹിറ, എ. കെ സൈറാബാനു, പി. ബുഷ്‌റ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ടി. ഷാഹുൽ ഹമീദ് സ്വാഗതവും, ബാലസംഘം കോ ഓർഡിനേറ്റർ അരീക്കൻ മിസ്‌വിൻ നന്ദിയും പറഞ്ഞു.
എടക്കാപറമ്പ് എ.എം.എച്. എം. യു.പി സ്കൂളിൽ മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷ നടത്തി
admin