പറപ്പൂർ: മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ഭാഗമായി പറപ്പൂർ ഇസ്‌ലാമിയ കോളേജ് കാമ്പസിൽ നടന്ന മത്സരം ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ ടി. റസിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. എൽ.പി. തലത്തിൽ അമീഖ അംറ ഒ.പി ഒന്നാം സ്ഥാനവും, അൻസിയ ഫാത്തിമ. ടി രണ്ടാം സ്ഥാനവും , അഖ്സ എൻ മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ മിസ് ന ടി ശാന്തിനഗർ , നബ്ഹാൻ കെ.വി ആട്ടീരി , അർഷിയ ഫാത്തിമ ടി വീണാലക്കൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കെ.വി.അബ്ദുൽ ഹമീദ്, ഹനീഫ വടക്കേതിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടി. അബ്ദുസ്സലാം ശാന്തിനഗർ, പഞ്ചിളി ഷാഫി , എന്നിവർ സംസാരിച്ചു. അഷ്റഫ് ശാന്തിനഗർ, റഹ് മത്ത് കെ, ഖൈറുന്നിസ ശാന്തിനഗർ,ജലീസ വീണാലുക്കൽ, അഹ്സനുന്നിസ ആട്ടീരി, സബ്ന വീണാലക്കൽ എന്നിവർ നേതൃത്വം നൽകി.
പറപ്പൂർ ഇസ്‌ലാമിയ കോളേജ് കാമ്പസിൽ മലർവാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു
admin