മുലയൂട്ടൽ വാരാചരണം: ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വേങ്ങര: കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു . ലോകാരോഗ്യ സംഘടന ,ഐക്യ രാഷ്ട്ര ശിശു ക്ഷേമ സമതി എന്നിവയുടെ സഹകരണത്തോടെ , മുലയൂട്ടൽ വാരാചരണം.

വേങ്ങര കണ്ണാടിപ്പടി അംഗൻവാടിയിൽ മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച്  അമ്മമാർക്ക് ബോധവൽക്കരണ
ക്ലാസ്സ് സംഘടിപ്പിച്ചു. അംഗനവാടി കുട്ടികൾക്കുള്ള യൂണിഫോം വിതരണ ഉദ്ഘാടനവും നടന്നു.

വേങ്ങര ആറാം വാർഡ് മെമ്പർ റുബീന അബ്ബാസ് ഉദ്ഘാടനം ചെയ്തു. അജിതഭാമ ടീച്ചർ ക്ലാസ്സ് എടുത്തു ദിൽഷ സ്വാഗതം പറഞ്ഞു. ജലജ മോൾ നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}