പട്ടിക്കാട്: ജാമിഅ നൂരിയ്യക്കുവേണ്ടി തയ്യാറാക്കിയ മൈ ജാമിഅ തവാസുൽ ആപ്പിന്റെ ലോഞ്ചിങ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആപ്പിലേക്കുള്ള പ്രഥമ ഫണ്ട് അബ്ദുൽ ഗഫൂർ നെന്മിനി കൈമാറി. മഹല്ലുകൾക്കും വ്യക്തികൾക്കും മറ്റു സ്ഥാപനങ്ങൾക്കുമെല്ലാം ലളിതവും സുതാര്യവുമായ രീതിയിൽ ജാമിഅയുടെ അക്കൗണ്ടിലേക്ക് സംഭാവന അയയ്ക്കാൻ സാധ്യമാകുന്ന തരത്തിലാണ് തവാസുൽ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.
ജാമിഅ നൂരിയ്യ ജനറൽ സെക്രട്ടറി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കോട്ടുമല മൊയ്തീൻകുട്ടി മുസ്‍ലിയാർ, ഡോ. ബഹാഉദ്ധീൻ നദ്‌വി, കെ.എ. റഹ്‌മാൻ ഫൈസി, പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, പാതിരമണ്ണ അബ്ദുറഹ്‌മാൻ ഫൈസി, ഒ.ടി. മുസ്തഫ, ഫൈസി മുടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.