ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പ് ഒരുക്കി എസ് പി സി

കോട്ടക്കൽ: പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടൂർ എ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ചിന്നാർ വന്യജീവി സങ്കേതത്തിൽ കേരള വനം വകുപ്പ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്തു. കേരളത്തിലെ മഴ നിഴൽ പ്രദേശമായ ചിന്നാർ വനമേഖലയിലൂടെയും ആലാം പെട്ടി മലനിരകളിലും കിലോമീറ്ററുകളോളം ട്രക്കിങ്ങിൽ പങ്കെടുക്കുകയും കാടിനെയും വന്യജീവികളെയും കാട്ടു വിഭവങ്ങളെക്കുറിച്ചും കേഡറ്റുകൾക്ക് അടുത്തറിയാൻ സാധിച്ചു. 5000 വർഷത്തിലധികം പഴക്കമുള്ള മുനിയറകളും മറ്റും കേഡറ്റുകൾകളിൽ കൗതുകമുണർത്തി. ചിന്നാർ വന്യജീവി സങ്കേതം ,കാടുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ കേഡറ്റുകൾക്ക് വിശദീകരിച്ചു നൽകി. എസ് പി സികമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷഫീഖ് അഹമ്മദ് ,ശ്രീരേഖ അധ്യാപകരായ എം.വി അശ്വതി, ലുക്മാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}