വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെട്ട് വേങ്ങര പഞ്ചായത്ത് പത്താം വാർഡിന്റെ അഭിമാനമായി മാറിയ സൽമാൻ കാപ്പിലിനു മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.
വാർഡ് സെക്രട്ടറി റിയാസ് പാലേരി, ട്രഷറർ കരീം വടേരി, മെമ്പർ റഫീഖ് ചോലക്കൻ, മംഗലശ്ശേരി സൈതലവി, ഷംസുദ്ദീൻ പറമ്പാട്ട്, യൂത്ത് ലീഗ് പ്രസിഡൻറ് സിയാദ്, സെക്രട്ടറി ജാബിർ സി കെ, അസീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.