കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂളിൽ ഉപജീവനം @ 25 മുട്ടക്കോഴികളെ വിതരണം ചെയ്തു

 

വേങ്ങര: കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂളിൽ നടന്ന ഉപജീവനം @ 25 മൂന്നാം ഘട്ടം വേറിട്ട ഒരു പഠന പ്രവർത്തനമായി മാറി. സ്കൂൾ അങ്കണത്തിൽ നടന്ന മുട്ടക്കോഴി വിതരണം മാനേജർ കെ പി ഹുസൈൻ ഹാജി നിർവഹിച്ചു. 

ചടങ്ങിൽ കെ പി നിഷാദ് (പി ടി എ പ്രസിഡിൻ്റ്) അധ്യക്ഷത വഹിച്ചു. ഉണ്ണി മാഷ് ഉപജീവനം വിശദികരിച്ചു. ഗീത ടീച്ചർ, ബിന്ദു ടീച്ചർ, ഉബൈദ് മാഷ്, ഷീബ ടീച്ചർ, ബുഷറ ടീച്ചർ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

മുട്ടക്കോഴികളെ പഠിതാക്കൾക്കുവേണ്ടി സംഭാവന ചെയ്തത് രാജൂ മാഷാണ്. ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെ പാവപ്പെട്ട പഠിതാക്കൾക്ക് നൽകി ഈ വിദ്യാലയം നേരത്തെ മാതൃകയായതാണ്.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}