വേങ്ങര : വേങ്ങര ഉപജില്ല തല ഫുട്ബോൾ മത്സരത്തിന് മുൻ കൂട്ടി സ്കൂളുകൾക്ക് വിവരം നൽകാത്തതിൻ്റെയും, ഗ്രൗണ്ടിൽ വേണ്ടത്ര സൗകര്യം ഒരുക്കാത്തതിൻ്റെയും പേരിൽ ബുധനാഴ്ച (ഇന്നലെ )നടക്കാനിരുന്ന ഫുട്ബോൾ മത്സരം ഇന്നത്തേക്ക് (വ്യാഴം )മാറ്റിവെച്ചു. ഇതോടെ (നാളെ )വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ജില്ലാ ഫുട്ബോൾ മത്സരത്തിൽ വേങ്ങരയിൽ നിന്നുള്ള ടീമിന് പങ്കെടുക്കാൻ പറ്റുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇന്നലെ ഒന്നരക്ക് തുടങ്ങാനിരുന്ന അണ്ടർ 19 ഫുട്ബോൾ മത്സരത്തെ കുറിച്ച് സ്കൂൾ അധികൃതർക്ക് വിവരം നൽകുന്നത് ഒരു മണിക്കൂർ മുമ്പ് മാത്രമാണ്. കൂടാതെ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ വെച്ചായിരുന്നു മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പ്രസ്തുത സ്കൂൾ ഗ്രൗണ്ട് സെവൻസ് ഫുട്ബോൾ നടത്താൻ വേണ്ടത്ര സൗകര്യമില്ലാത്തതായിരുന്നു വെന്ന് വിദ്യാർത്ഥികൾ പറയുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധംകാരണം ഇന്നലത്തെ ഫുട്ബോൾ മത്സരംവേങ്ങര ഏ.ഇഒ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് നവോദയ സ്റ്റേഡിയത്തിൽ വെച്ചാണ് ഫുട്ബോൾ മത്സരം നടക്കുക .അതേസമയം പെരിന്തൽമണ്ണയിൽ ജില്ലാ ഫുട്ബോൾ മത്സരവും ഇതേസമയം നടക്കുന്നുണ്ട് വേങ്ങരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ടീമിന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് മത്സരാർത്ഥികൾ. ഇന്നലെ മത്സരത്തിന് 12 ടീമുകളാണ് പങ്കെടുത്തത്. വലിയോറ അടക്കാപുരയിൽ മുഴുവൻ സ്കൂൾ ടീമുകളെയും വിളിച്ചു വരുത്തി മത്സരിപ്പിക്കാതെ കേവലം സെലക്ഷൻ മാത്രം നടത്താന്നിരുന്ന വോളിബോൾ മത്സരവും പ്രതിഷേധത്തെ തുടർന്ന് മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ച് രാത്രി വൈകിയാണ് എ.ഇ.ഒ.യുടെ നേതൃത്വത്തിൽ നടത്തിയത്. ഈ മത്സരത്തിനും മുൻകൂട്ടി മത്സരാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ഉപജില്ലയിൽ നിന്ന് ഏറെ വൈകിയാണ് വിവരം നൽകിയത്. എം.എസ്.എഫ് പ്രതിഷേധിച്ചു വേങ്ങര :ചേറൂരിൽ നടത്താനിരുന്ന അണ്ടർ 19 മത്സരത്തിൽ വേണ്ടത്ര സൗകര്യം ഒരുക്കാത്തതിനെതിരെ എംഎസ്എഫ് വേങ്ങര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വലിയോറ അടക്കാപ്പുര വിവിസി ഗ്രൗണ്ടിൽ നടത്താനിരുന്ന വോളിബോൾ മത്സരത്തിൽ മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ചാൽ മാത്രമേ മത്സരം നടത്താൻ പറ്റുകയുള്ളൂ എന്ന എം എസ്. എഫ്, യൂത്ത് ലീഗ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് എല്ലാ ടീമുകളെയും മത്സരത്തിനായി വിളിച്ചുവരുത്തി രാത്രി ഏറെ വൈകിയാണ് മത്സരം നടത്തിയത് ചേറൂരിൽനടന്ന പ്രതിഷേധത്തിന് മണ്ഡലം എം എസ് എഫ് ഭാരവാഹികളായ കെ പി സക്കീർ , അർഷദ് ഫാസിൽ,ആസിഫ് കോട്ടുമല, പി അസ്ലം ,സ്വാലിഹ് മുട്ടുംപുറം,സിനാൻ ഷിബിലി എന്നിവർ നേതൃത്വം നൽകി
വേങ്ങരയിൽ സ്കൂൾ ഫുട്ബോൾ മത്സരം അലങ്കോലപ്പെട്ടു
admin
