വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക: എസ്ഡിപിഐ പദയാത്ര

ഏ ആർ നഗർ: 'വോട്ടുകൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക' എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര പ്രൗഢഗംഭീരമായി സമാപിച്ചു. 

നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പദയാത്ര, ഈസ മമ്പുറത്തിന്റെ നേതൃത്വത്തിൽ കുന്നുംപുറം കുണ്ടിൽപറമ്പിൽ നിന്ന് ആരംഭിച്ച് പുകയൂരിലാണ് സമാപിച്ചത്. രാഷ്ട്രീയ രംഗത്തെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടാണ് എസ്ഡിപിഐ ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. 

പദയാത്രയിലുടനീളം ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ അണിചേർന്നു. ജനങ്ങളുടെ പിന്തുണയോടെ രാജ്യത്തിന്റെ ഭാവിക്കായി ശക്തമായി പോരാടുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}