വേങ്ങര: വേങ്ങര ഏരിയ ആരാമം വനിതാമാസിക പ്രചാരണ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ കാലം കൊണ്ട് മലയാളി സ്ത്രീകളുടെ ഇടയിൽ വൻ പ്രചാരം നേടിയ, വനിതകൾക്ക് വേണ്ടി വനിതകളാൽ തന്നെ പ്രസിദ്ധീകരിക്കുന്ന ഒരു വനിതാമാസികയാണ് ആരാമം. ഈ ഒരു മാസം കൊണ്ട് പരമാവധി ആളുകളിലേക്കെത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ വനിതാ കൺവീനർ നാജിയ, വഹീദ, യു. സക്കീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.