ഒതുക്കുങ്ങൽ: വംശഹത്യ തുടരുന്ന തെമ്മാടി രാഷ്ട്രം ഇസ്രായീലെനെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിക്കാൻ സന്നദ്ധമാവണമെന്ന് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മഴക്കെടുതിയിൽ തകർന്നു പോയ റോഡുകൾ എത്രയും വേഗത്തിൽ നന്നാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗം ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, ടി.പി. മുഹമ്മദുപ്പ, ടി. മുഹമ്മദ് അസ് ലം എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി സപ്തംബർ 25 ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന വാർഡ് കൺവെൻഷനുകൾ, രണ്ടാം ഘട്ട ഭവന സന്ദർശന പരിപാടി എന്നിവ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.