വേങ്ങര: വേങ്ങര പഞ്ചായത്ത് യുഡിഎഫ് നേതൃ ക്യാമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്നു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ കെ അഷ്റഫ്, മുൻ ഡിസിസി ജനറൽ സെക്രട്ടറി എ കെ അബ്ദുറഹ്മാൻ, വേങ്ങര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി. എ. ചെറീത്, നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ പി കെ അസലു, നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, എ കെ എ നസീർ, എൻ. ടി. കുഞ്ഞുട്ടി, പറമ്പിൽ അബ്ദുൽ ഖാദർ, കെ ഗംഗാധരൻ, വി കെ അബ്ദുൽ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.