സാന്ത്വന സദനത്തിൽ മൗലിദ് സദസ്സ് പ്രൗഢമായി

മഞ്ചേരി : "തിരുവസന്തം 1500" മീലാദ് കാമ്പയിനിൻ്റെ  ഭാഗമായി സാന്ത്വന സദനത്തിൽ നടന്ന മൗലിദ് സദസ്സ് പ്രൗഢമായി. എസ്.വൈ.എസ് ഈസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി സയ്യിദ് മുർതള ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു.സദനം ഡയറക്ടർ അസൈനാർ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് ദേശീയ ഫിനാൻസ് സെക്രട്ടറി ശരീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തി. റൂഹുസ്സാദാത്ത് സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തു കോയ തങ്ങൾ എളങ്കൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് കെ. സൈനുദ്ദീൻ സഖാഫി,സാന്ത്വന സദനം ഡയറക്ടർമാരായ മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ,അബ്ദുൽ ലത്വീഫ് സഖാഫി പാണ്ടിക്കാട്, ഒ.എം.എ.റശീദ്, പി.പി.മുജീബ് റഹ്‌മാൻ, പി.യൂസുഫ് സഅ്ദി,ടി.സിദ്ദീഖ് സഖാഫി, അസൈനാർ ബാഖവി, മുഹമ്മദലി സഖാഫി മുട്ടിപ്പാലം, അബ്ദുൽ മജീദ് സഖാഫി,യു.ടി.എം.ശമീർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}