കോട്ടയ്ക്കൽ: ആര്യവൈദ്യശാലയിൽ പത്താമത് ആയുർവേദദിനം ആചരിച്ചു. കൈലാസ മന്ദിരാങ്കണത്തിൽ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ ധന്വന്തരീപതാക ഉയർത്തി. ധന്വന്തരീദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയുംചെയ്തു. ‘ആയുർവേദ ഫോർ പീപ്പിൾ ആൻഡ് പ്ലാനറ്റ്’ എന്നതാണ് ഈ വർഷത്തെ വിഷയം. ചടങ്ങിൽ ആര്യവൈദ്യശാലാ സിഇഒ കെ. ഹരികുമാർ, ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, ഡോ. പി. രാംകുമാർ, ഡോ. പി.ആർ. രമേഷ്, ജോയിന്റ് ജനറൽ മാനേജർ പി. രാജേന്ദ്രൻ, വിവിധ വകുപ്പുമേധാവികൾ, ജീവനക്കാർ, രാഷ്ട്രീയ വിദ്യാപീഠം ട്രെയ്‌നി ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ആയുർവേദ ദിനം ആചരിച്ചു
admin