പറപ്പൂർ: മുസ്ലിംലീഗ് നേതാവും മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന എ കെ ഇബ്രാഹിംകുട്ടി എന്ന ബാവയുടെ അനുസ്മരണം പാലാണി ഹിദായത്ത് സ്വിബിയാൻ മദ്രസ്സ ഗ്രൗണ്ടിൽ വെച്ച് നടന്നു.
പാലാണി യൂണിറ്റ് മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ നടന്ന എ.കെ.ബാവ അനുസ്മരണ യോഗം പ്രാർത്ഥനാ നിർഭരമായിരുന്നു. സംഘടനാ ഭേദമന്യേ സ്നേഹ ജനങ്ങൾ ഒത്ത് കൂടിയ സദസ്സിൽ കേട്ടതെല്ലാം മിഴി നനയുന്ന ഓർമ്മകളായിരുന്നു.
ചടങ്ങിൽ സംസാരിച്ച എല്ലാവർക്കും ബാവ ഒരു പോലെ പ്രിയങ്കരനായിരുന്നുവെന്ന് അവരുടെ വാക്കുകളിൽ പ്രതിഫലിച്ചു.
എ പി മൊയ്തുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടിപിഎം ബഷീർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇ.കെ സുബൈർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹസ്സൻ ഫൈസി പൂളപ്പാടം പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ എം നിസാർ, എ വി ഇസ്ഹാക്ക് മാസ്റ്റർ, അനീസ് ഓടക്കൽ, ഇസ്ഹാക്ക് ചാലുക്കുന്നൻ, സലിം കുഴിപ്പുറം, വി എസ് മുഹമ്മദ് അലി, എ വി അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ സയണിസ്റ്റ് ക്രൂരതക്കിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ മോചനത്തിനായി പ്രത്യേക പ്രാർത്ഥനയും നടന്നു.
എം.കെ.ഷാഹുൽ ഹമീദ് സ്വാഗതവും കെ.കെ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.