കൂൾബാറിൽ അനധികൃത വിൽപ്പനക്ക് സൂക്ഷിച്ച മദ്യവുമായി ഊരകം സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: കൂൾബാറിൽ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ച നാല്പതോളം കുപ്പി മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ. ഊരകം പൂളാപ്പീസ് കരിയാട് സ്വദേശി അപ്പുട്ടി (63)യെയാണ് വില്പനയ്ക്കായി മദ്യം ശേഖരിച്ചുവെച്ച കുറ്റത്തിന് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ് അറസ്റ്റുചെയ്തത്. നാട്ടുകാരുടെ പരാതിയിൽ ഇയാളുടെ കരിയാടുള്ള കടയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാക്കുകളിൽ ഒളിപ്പിച്ച 39 കുപ്പികളിലായി പതിനെട്ടര ലിറ്റർ മദ്യം കണ്ടെത്തുകയായിരുന്നു. നേരത്തേയും ഇയാളുടെ പേരിൽ സമാനമായ കുറ്റത്തിന് കേസുകളുണ്ട്. പരിശോധനയിൽ പ്രിവൻറീവ് ഓഫീസർ ദിലീപ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർ അരുൺ പാറോൽ എന്നിവർ പങ്കെടുത്തു. ഇയാളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}