പറപ്പൂർ: ഇരിങ്ങല്ലൂരിൽ സബ് സെൻ്റർ നിർമ്മിക്കുന്നതിന് സൗജന്യമായി ഭൂമി നൽകി മാതൃകയായി. പങ്ങിണിക്കാട്ട് അബ്ദുറസാഖാണ് 5.75 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയത്. കാരത്തോട് നടന്ന ചടങ്ങിൽ പ്രതീക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ എ രേഖകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ലക്ഷ്മണൻ ചക്കുവായിൽ,ബ്ലോക്ക് മെമ്പർ സഫിയ കുന്നുമ്മൽ, വാർഡ് മെമ്പർ എ.പി ഷാഹിദ, മണക്കാഞ്ചേരി മുഹമ്മദ്, ടി പി അഷ്റഫ്, എ.പി മൊയ്തുട്ടി ഹാജി, ദേവരാജൻ , എ.കെ ഷാഹുൽഹമീദ് എൻ മജീദ് മാസ്റ്റർ, സി ഇസ്ഹാക്ക്, വി. അബ്ദുൽ അസീസ്, കെ അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു.