എസ് വൈ എസ് വേങ്ങര സോൺ സ്നേഹലോകം ക്യാമ്പ്, പന്തലിന് കാൽ നാട്ടി

വേങ്ങര: സെപ്റ്റംബർ 28ന് നടക്കുന്ന എസ് വൈ എസ് വേങ്ങര സോൺ സ്നേഹ ലോകം ക്യാമ്പിൻ്റെ പന്തലിൻ്റെ കാൽനാട്ടൽ കർമ്മം  കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലിയാർ ഹാജി നിർവഹിച്ചു. എസ് വൈ എസ് സോൺ പ്രസിഡന്റ് യൂസുഫ് സഖാഫി പ്രാർത്ഥന നിർവഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് വേങ്ങര സോൺ സെക്രട്ടറി കെ കെ അലവിക്കുട്ടി നെല്ലിപ്പറമ്പ്, അബ്ദു ഉസ്മാനിയ, മുഹമ്മദലി ബാവ പാണ്ടികശാല ഷംസുദ്ദീൻ പൂക്കുത്ത്, അഫ്‌സൽ മീറാൻ, ശാഹുൽ ഹമീദ് ചിനക്കൽ, പി ടി ഷിഹാബുദ്ദീൻ സഖാഫി, മൂസ ഹിഷാമി, ഉമർ ചാലിൽകുണ്ട് എന്നിവർ സംബന്ധിച്ചു. 

74 യൂണിറ്റുകളിൽ നിന്നായി 500 ലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിഎൻ്റെ ഭാഗമായി സെപ്റ്റംബർ 27ന് രാത്രി 7ന് ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ മദ്ഹു റസൂൽ പ്രഭാഷണം നടത്തും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}