കൂൺഗ്രാമം പദ്ധതി: ഒന്നാംഘട്ട പരിശീലനം നൽകി

വേങ്ങര: 30.25 ലക്ഷം രൂപ വിനിയോഗിച്ച് 
വേങ്ങര മണ്ഡലത്തിൽ 
നടപ്പിലാക്കുന്ന കൂൺഗ്രാമം പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കുള്ള ഒന്നാംഘട്ട പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത്  ഇഅഹമ്മദ് സാഹിബ് ഹാളിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഫിയ അധ്യക്ഷം വഹിച്ചു.

പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ, എ.ഡി.എ ജൈസൽ ബാബു, കൃഷി ഓഫീസർമാരായ സെംഷീർ  തെന്നല, മെഹ്സുമ ഒരുക്കുങ്ങൽ 
ലീന പി ഊരകം, വിവേക് കൃഷി അസിസ്റ്റൻ്റ് തെന്നല എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}