ബോക്സിങ് ചാമ്പ്യൻഷിപ്പ്: ജിഎച്ച്എസ്എസ് പെരുവള്ളൂരിന് ഓവറോൾ കിരീടം

പെരുവള്ളൂർ: കാലിക്കറ്റ് സർവകലാശാലയിൽ സമാപിച്ച വേങ്ങര ഉപജില്ലാ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പെരുവള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. വിവിധയിനങ്ങളിലായി പത്ത് സ്വർണമെഡലുകളും ആറു വെള്ളിയും മൂന്നു വെങ്കലവും നേടിയാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്.പ്രിൻസിപ്പൽ എം.പി. ദിനീഷ്‌കുമാർ, പ്രഥമാധ്യാപകൻ എ. ഹരീഷ്‌കുമാർ, പിടിഎ. പ്രസിഡന്റ് കെ.ടി. അൻവർ, എ.പി. അഷ്റഫ്, പി.കെ. അബ്ദുസ്സാജിദ്, വി. ഗിരീഷ്, പി. ശ്രുതി, ജിമിൻ, അഭിമന്യു തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}