വേങ്ങര: കെപിസിസി ഗാന്ധിദർശൻ സമിതി സംഘടിപ്പിക്കുന്ന ലഹരിക്കെതിരേയുള്ള സിഗ്‌നേച്ചർ കാംപെയ്‌നിന്റെ ഭാഗമായി ജില്ലയിൽനിന്ന് ശേഖരിച്ച ഒപ്പുകൾ സംസ്ഥാന പ്രസിഡന്റ് വി.സി. കബീറിന് ജില്ലാ പ്രസിഡന്റ് ഷമീർ കാമ്പ്രൻ കൈമാറി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിൽനിന്നാണ് ഒപ്പുകൾ ശേഖരിച്ചത്.
ഡിസിസി സെക്രട്ടറി കെ.എ. അറഫാത്ത്, പറപ്പൂർ ബ്ലോക്ക്‌കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.