കിടപ്പിലായ വയോജനങ്ങൾക്ക് ഓണക്കിറ്റ് വിതരണം തുടങ്ങി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിരക്ഷ കെയറിൽ ഉൾപ്പെട്ട കിടപ്പിലായ വയോജനങ്ങൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ ഓണക്കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചു.

അൻസാർ ട്രേഡേഴ്സ്, ചിക്ക് ബുക്ക് വേങ്ങര, വർണ്ണം ജ്വല്ലറി, ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ്, വ്യാപാര വ്യവസായി വേങ്ങര യൂണിറ്റ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് ഓണക്കിറ്റ് ഒരുക്കിയത്.

വിതരണോദ്ഘാടനം ലെൻസ്ഫെഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. കിറ്റുകൾ പരിരക്ഷ സിസ്റ്റർമാർക്ക് കൈമാറി. 

പരിപാടിയിൽ വേങ്ങര സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}