അങ്കണവാടികളിൽ പരിഷ്കരിച്ച മെനു എട്ടു മുതൽ

ഊരകം: കേരളാ സാമൂഹ്യ നീതിവകുപ്പിന്റെ കീഴില്‍ അങ്കണവാടികളിൽ പുതുക്കിയ മാതൃകാമെനു എട്ടു മുതൽ നടപ്പാക്കും. പ്രീ സ്കൂൾ കുട്ടികളിലെ പോഷകനിലവാരം ഉയർത്തുക, എല്ലാവർക്കും സ്വീകാര്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി മലപ്പുറം നഗരസഭയും മലപ്പുറം ഐസിഡിഎസും ചേർന്ന് പരിശീലനം പൂർത്തീകരിച്ചു. അങ്കണവാടി ഹെൽപ്പർമാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. 

മുട്ടബിരിയാണി, പുലാവ്, ന്യൂട്രി ലഡു, ഇഡ്ഡലി, കൊഴുക്കട്ട, ഇലയട തുടങ്ങിയ വിഭവങ്ങളാണ് ഉൾപ്പെടുത്തിയത്. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചാണ് വിഭവങ്ങൾ തയ്യാറാക്കുക.

പരിശീലനം സൂപ്പർവൈസർ ജംഷിത ഉദ്ഘാടനം ചെയ്തു. അങ്കണവാടിവർക്കർ ശൈലജ പി നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}