കോട്ടക്കൽ: മുതഅല്ലിമിൻ്റെ തിരുനബിയോടുള്ള മഹബ്ബത്ത് എന്ന വിഷയത്തിൽ എസ് എസ് എഫ് ദഅവ ക്യാമ്പസുകളിൽ നടക്കുന്ന ഖദമുസ്വിദ്ഖിൻ്റെ ജില്ലാ ഉദ്ഘാടനം തെന്നല സി. എം. മർകസ് ദഅവ ക്യാമ്പസിൽ നടന്നു. ഉസ്താദ് അബ്ദു റൗഫ് അൽ ഫാളിലി കരിങ്കപ്പാറ ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ഹഫീള് അഹ്സനി വിഷയാവതരണം നടത്തി. അബ്ദുൽ മുഖ്സിത്വ് സഖാഫി അധ്യക്ഷത വഹിച്ചു.
തിരുവസന്തം 1500 കാമ്പയിന്റെ ഭാഗമായി ദഅവ ക്യാമ്പസുകളിൽ ഖദമുസ്വിദ്ഖ്, അൽഇക്സീർ, അൽഫാളുൽ മഹബ്ബ എന്നീ പദ്ധതികൾ നടന്ന് വരുന്നു.