തിരൂരങ്ങാടി: ജനങ്ങൾക്ക് ഗുണകരമായ വികസനങ്ങൾ യാഥാർഥ്യമാക്കാൻ കഴിയണമെന്നും ജനങ്ങൾ തമ്മിലുള്ള ഐക്യവും സ്‌നേഹബന്ധവും നിലനിർത്തുന്നതിന് സാധിക്കണമെന്നും എം.പി. അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. തിരൂരങ്ങാടി നഗരസഭയിലെ പന്താരങ്ങാടി മൈലിക്കൽ പൊതുശ്‌മശാനത്തിന്റെ നവീകരണത്തിന് തറക്കല്ലിടൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 95 ലക്ഷം രൂപ ചെലവിലാണ് വാതകപ്ലാന്റ് നിർമിച്ച് പൊതുശ്‌മശാനം തിരൂരങ്ങാടി നഗരസഭ നവീകരിക്കുന്നത്. ചടങ്ങിൽ കെ.പി.എ. മജീദ് എംഎൽഎ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സുലൈഖ കാലൊടി, സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്‌മായിൽ, സി.പി. സുഹ്റാബി, സോനാ രതീഷ്, നഗരസഭാ സെക്രട്ടറി റംസി ഇസ്‌മായീൽ, ഷാഹിന തിരുനിലത്ത്, വി. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
മൈലിക്കൽ പൊതുശ്‌മശാന നവീകരണത്തിന് തറക്കല്ലിട്ടു
admin
Tags
Thirurangadi