വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരിച്ചു

വേങ്ങര: വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്. മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.
 
നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}