എആർ നഗർ : കേരളോത്സവത്തിന്റെ ഭാഗമായി എആർ നഗർ ഗ്രാമപ്പഞ്ചായത്തിൽ ദീപശിഖാറാലി സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യഷിപ്പ് വെങ്കലമെഡൽ ജേതാവായ എ.വി. ഫാത്തിമ നജയ്ക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. സി. ജിഷ അധ്യക്ഷയായി. ഷൈലജ പുനത്തിൽ, രമേശ് പെരുവള്ളൂർ, കുഞ്ഞിമൊയ്തീൻകുട്ടി, ലൈല പുല്ലൂണി, പി.കെ. ഫിർദൗസ് തുടങ്ങിയവർ നേതൃത്വം നൽകി.
എആർ നഗർ ഗ്രാമപ്പഞ്ചായത്തിൽ കേരളോത്സവം ദീപശിഖാറാലി സംഘടിപ്പിച്ചു
admin