കോട്ടക്കൽ: എസ് എസ് എഫ് പതിനേഴാം പതിപ്പ് പ്രൊഫ്സമ്മിറ്റിന്റെ സമ്പൂർണ്ണ സ്വാഗതസംഘ സംഗമം എടരിക്കോട് താജുൽ ഉലമാ ടവറിൽ നടന്നു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ വി പി എം ബഷീർ പറവന്നൂർ, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, സെക്രട്ടറി ശമീർ മാസ്റ്റർ എസ്എസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഹഫീള് അഹ്സനി, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ഷാമിൽ ഇർഫാനി ,ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ ആർ എസ് സി മുൻ യു എ ഇ ചെയർമാൻ ഹുസ്നു മുബാറക്, എസ് വൈ എസ് കോട്ടക്കൽ സോൺ പ്രസിഡൻ്റ് സഈദ് സഖാഫി എന്നിവർ സംസാരിച്ചു കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രാസ്ഥാനിക നേതാക്കൾ സംബന്ധിച്ചു.