നബിദിന ഘോഷയാത്രകളിൽ സംഘാടകർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം: എ ആർ നഗർ ഹെൽത്ത് ഇൻസ്പെക്ടർ

സ്നേഹമുള്ള നാട്ടുകാരെ ആദ്യമായി എല്ലാവർക്കും സ്നേഹം നിറഞ്ഞ ഒരു നബിദിനം ആശംസിക്കുന്നു
നമ്മുടെ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ജലജന്യ
രോഗങ്ങളായ മഞ്ഞപ്പിത്തം,ടൈഫോയ്ഡ് വയറിളക്കം എന്നിവ റിപ്പോർട്ട് ചെയ്യുന്ന
വിവരം താങ്കൾ അറിഞ്ഞിരിക്കുമെന്ന് കരുതുന്നു. രോഗപ്രതിരോധപ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിനായി നമ്മുടെ നാട്ടിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്നു
വരുന്ന ഘോഷയാത്രകളിൽ സംഗമങ്ങളിൽ സംഘാടകർ താഴെ പറയുന്ന നിർദ്ദേശങ്ങൾ
കർശനമായി പാലിക്കണമെന്ന് അറിയിച്ചു കൊള്ളുന്നു.
1 ഘോഷയാത്രയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പൊതുജനങ്ങൾ എന്നിവർക്കായി
നൽകുന്ന എല്ലാ പാനീയങ്ങളും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ ബോട്ടിൽ വാട്ടർ
ഉപയോഗിച്ചോ പാക്കേജ്ഡ്രിംഗിങ്ങ് വാട്ടർ ഉപയോഗിച്ചോ മാത്രം തയ്യാറാക്കണം.
2 -പാനീയങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പഴവർഗ്ഗങ്ങൾ നല്ലവണ്ണം ശുദ്ധജലം
കൊണ്ട് കഴുകുക.
3 -ഐബ്,നിലവാരം കുറഞ്ഞ ഐസ്ക്രീം, വായുവിൽ തുറന്നു വെച്ച് തണ്ണിമത്തൻ,
എണ്ണക്കടികൾ എന്നീ ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യരുത്.
4 നിലവിൽ മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്തു വീടുകളിൽ
നിന്നും തയ്യാറാക്കിയ പാനീയങ്ങൾ ഭക്ഷണം ഒരിക്കലും വിതരണം ചെയ്യരുത്.
5 - പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് കഴുകി വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന
സ്റ്റിൽ ചില്ല് ഗ്ലാസാത്രങ്ങൾ മാത്രം ഉപയോഗിക്കുക.
6- ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യത്തിൽ ഡിസ്പോസബിൾ ഗ്ലാസ്സ്
ഉപയോഗിക്കുന്നവർ അവ അലക്ഷ്യമായി വലിച്ചെറിയുന്ന സാഹചര്യം
ഉണ്ടാവരുത് . ഈ ഗ്ലാസ്സുകൾ പ്രതേകം ശേഖരിച്ച് ഹരിതകർമ്മസേന
പോലെയുള്ള ഏജൻസികൾക്ക് കൈമാറുന്നു എന്ന് ഉറപ്പ് വരുത്തണം.
മഹാനായ പ്രവാചകന്റെ ജന്മദിനം രോഗ പകർച്ചക്ക് കാരണമാകാത്ത രീതിയിൽ ശുദ്ധമായ
ഭക്ഷണം/ പാനീയങ്ങൾ വിതരണം ചെയ്തും പരിസരമലിനീകരണം ഉണ്ടാക്കാതെയും നമുക്ക്
ആഘോഷിക്കാം
ഒരിക്കൽ കൂടി എല്ലാവർക്കും സ്നേഹം നിറഞ്ഞ ഒരു നബിദിനം ആശംസിക്കുന്നു

Health Inspector
FAMILY HEALTH CENTRE
ABDURAHIMAN NAGAR
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}