ഹരിതകർമ സേനക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കിറ്റ് സമ്മാനിച്ച് മുസ്‌ലിം ലീഗ് കമ്മിറ്റി

കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ ഹരിതകർമ സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ഓണക്കിറ്റ് നൽകി. മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ നാസർ ഉദ്ഘാടനം ചെയ്തു. 

70 ഓളം അംഗങ്ങൾക്കാണ് കിറ്റ് നൽകിയത്. ടിവി സുലൈഖാബി അധ്യക്ഷയായി. സെക്രട്ടറി ചെറട ഷംസു മുഖ്യ പ്രഭാഷണം നടത്തി. 

സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, സി.എ അബ്ദുൽ കരീം, മേലേതിൽ അഹമ്മദ്, അയ്യൂബ് വടക്കൻ, കുഞ്ഞിപ്പ ആലിത്തൊടി, കുഞ്ഞിപ്പ വലിയപറമ്പ്, എംസി ബാവൂട്ടി, ഹനീഫ അടാട്ടിൽ, ഇ.കെ ഷുഹൈബ്, ഫൗസിയ, സൗദത്ത്, നിമിഷ, വിനീത, നിത്യ, ജയന്തി, വിജയൻ, ഉണ്ണി കൃഷ്ണൻ, സാദിഖ്, അബ്ദുൽ റഹൂഫ്, ശ്രീജ വലിയപറമ്പിൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}